പറശ്ശിനി മടപ്പുരയില്‍ തിരുവപ്പന ഉത്സവത്തിന്‌ കൊടിയേറി

Saturday 1 December 2012 11:48 pm IST

പറശ്ശിനിക്കടവ്‌: പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്‍ ദേവസ്ഥാനത്തെ ഈ വര്‍ഷത്തെ പുത്തരി തിരുവപ്പന മഹോത്സവത്തിന്‌ കൊടിയേറി. മാടമനയില്ലത്ത്‌ തമ്പ്രാക്കള്‍ കൊടിയുയര്‍ത്തി. ഉച്ചക്ക്‌ ൩ മണിക്ക്‌ മലയിറക്കല്‍. ൪ മണി മുതല്‍ മുത്തപ്പ ഭജന സംഘത്തിണ്റ്റെ കാഴ്ചവരവുകളില്‍ ആദ്യം കണ്ണൂറ്‍ തയ്യില്‍ തറവാട്ടുകാരുടെ കാഴ്ചവരവ്‌ മടപ്പുരയിലെത്തും. തുടര്‍ന്ന്‌ ദേശക്കാരുടെ കാഴ്ചകളും എത്തിച്ചേരും. വൈകുന്നേരം വെള്ളാട്ടം, രാത്രി ൧൦ന്‌ കലശം എഴുന്നള്ളിപ്പിനായി ക്ഷേത്രത്തില്‍ നിന്ന്‌ പുറപ്പെടും. പഞ്ചവാദ്യത്തിണ്റ്റെ അകമ്പടിയോടെ കലശം എഴുന്നള്ളിക്കും. രാത്രി ൧൨ന്‌ കരിമരുന്ന്‌ പ്രയോഗം. നാളെ പുലര്‍ച്ചെ അഞ്ച്‌ മുതല്‍ തിരുവപ്പന ആരംഭിക്കും. രാവിലെ ൯ മണിയോടെ കാഴ്ചവരവുകളുമായി എത്തിയവരെ മുത്തപ്പന്‍ അനുഗ്രഹിച്ച്‌ യാത്രയയക്കും. ൫ന്‌ പുതുശ്ശേരി തന്ത്രികളുടെ കാര്‍മികത്വത്തില്‍ നടക്കുന്ന കലശാട്ടോടെ ഉത്സവം സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച്‌ ൪ മുതല്‍ ൭ വരെ തീയതികളില്‍ കഥകളിയും ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.