സിപിഎം ബ്രാഞ്ച് സെക്രട്ടറി ബിജെപിയില്‍

Thursday 30 May 2019 11:18 am IST

തിരുവനന്തപുരം : തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നു. ചെട്ടികുളങ്ങര സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി വിനോദും 14 സഹപ്രവര്‍ത്തകരുമാണ് ബിജെപി യില്‍ ചേര്‍ന്നത്. 

ബിജെപി നേതാവ് വി.വി. രാജേഷ് ഫേസ്ബുക്ക് വഴിയാണ് ഇക്കാര്യം അറിയിച്ചത്. വഞ്ചിയൂര്‍ എന്‍എസ്എസ് ഹാളില്‍ നടന്ന പരിപാടിയില്‍ ഇവര്‍ക്ക് സ്വീകരണം നല്‍കിയതായും രാജേഷ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.