തൊടുപുഴ: കേരള കോണ്‍ഗ്രസില്‍ പാര്‍ട്ടി ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം രൂക്ഷമാകുന്നു. കേരളാ കോണ്‍ഗ്രസ്എം ചെയര്‍മാനെ തീരുമാനിക്കേണ്ടത് സമവായത്തിലൂടെയെന്ന് പി.ജെ. ജോസഫ്. ചെയര്മാന് സ്ഥാനത്ത് ഒഴിവ് വരികയാണെങ്കില്‍ ഓരോ തലത്തിലെയും കമ്മിറ്റികള്‍ ചേര്‍ന്ന് സമവായത്തിലൂടെ തീരുമാനമെടുക്കണമെന്നാണ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ പറയുന്നതെന്നും ജോസഫ് വ്യക്തമാക്കി .സംസ്ഥാന കമ്മിറ്റിയില്‍ വോട്ടെടുപ്പ് നടത്തിയല്ല ചെയര്‍മാനെ തീരുമാനിക്കേണ്ടതെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചില സ്വാര്‍ത്ഥ താല്പര്യക്കാര് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി ജോസ് കെ. മാണി പ്രതികരിച്ചു. പാര്‍ട്ടിക്കെതിരായ നീക്കങ്ങള്‍ പ്രവര്‍ത്തകര്‍ തന്നെ ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: