ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് വൈ.എസ്. ജഗന്മോഹന് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന് സത്യവാചകംചൊല്ലിക്കൊടുത്തു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന് അടക്കം പ്രമുഖര്‍ പങ്കെടുത്തു.
വിജയവാഡയിലെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ അരലക്ഷത്തോളം പേരാണ് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: