കൊച്ചി: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസില്‍ പ്രതികളായ വൈദികര്‍ ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരായി. ഫാ.പോള്‍ തേലക്കാട്ടും ഫാ. ആന്റണി കല്ലൂക്കാരനുമാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
ആലുവ ഡിവൈഎസ്പി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. അവശ്യമെങ്കില്‍ കേസില്‍ മൂന്നാം പ്രതിയായ ആദിത്യനെയും പ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യാന്‍ പോലീസ് വിളിച്ചു വരുത്തും. രാവിലെ 10 മണിയോടെയാണ് അഭിഭാഷകര്‍ക്കൊപ്പം ഇരുവരും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്.
ഇരുവരെയും വെവ്വേറെ മുറികളിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. അന്വേഷണ സംഘത്തിലെ വിവിധ ഉദ്യോഗസ്ഥരും ആലുവ ഡിവൈഎസ്പി ഓഫീസില്‍ എത്തിയിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതിയായ ഫാ. പോള്‍ തേലക്കാട്ടും, നാലാം പ്രതിയായ ഫാ. ആന്റണി കല്ലൂക്കാരനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഇരുവരോടും ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: