രാജ്കോട്ട് : വീണ്ടും അധികാരത്തില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വര്‍ണ്ണത്തിലും വെള്ളിയും മൊമെന്റോകള്‍ നിര്‍മിച്ച് നല്കി സൂറത്തിലെ ആഭരണ വ്യാപാരി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടിയതിനെ തുടര്‍ന്ന് ഹരീഷ് സഹോലിയ എന്ന സ്വര്‍ണ്ണ വ്യാപാരിയാണ് മൊമെന്റോകള്‍ തയ്യാറാക്കിയിരിക്കുന്നത്.
വ്യത്യസ്ത ആശയങ്ങള്‍ നല്കുന്ന മൂന്ന് മെമന്റോകള്‍ തയ്യാറാക്കിയിട്ടുള്ളത്. ശുദ്ധമായ സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചാണ് നിര്‍മിച്ചിട്ടുള്ളത്. ഇന്ത്യയെ ഒരു സ്വര്ണപക്ഷിയായി ചിത്രീകരിക്കുന്നതാണ് ഇതിലൊന്ന്. ഇന്ത്യയെ സ്വര്‍ണ പക്ഷിയാക്കുക എന്നത് മോദിജിയുടെ സ്വപ്നമാണെന്നും അതിനാലാണ് ഇത്തരത്തിലൊരു സൃഷ്ടി.
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഇന്ത്യയുടെ സ്വര്ണമാപ്പ് തയ്യാറാക്കി നടുവിലായി മോദി സല്യൂട്ട് ചെയ്ത് നില്‍ക്കുന്നതാണ് ഈ മെമന്റോ. ഭാരത് മാതാ കി ജയ് എന്ന് ഇതില്‍ കൊത്തിവച്ചിട്ടുണ്ട്.
മോദി അധികാരത്തില്‍ എത്തിയതിന് ശേഷം ലോകനേതാക്കള്‍ അദ്ദേഹത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ മോദി കൂടിക്കാഴ്ച്ച നടത്തിയ നേതാക്കളുടെ ചിത്രമാണ് രണ്ടാമത്തെ മെമന്റെയിലെന്നും സഹോലിയ വ്യക്തമാക്കി. സ്വച്ഛ് ഭാരത് പദ്ധതിക്കും ഭീകരാക്രമണത്തില്‍ ജീവന് നഷ്ടമായ സൈനികര്ക്കുവേണ്ടിയുമാണ് മൂന്നാമത്തെ മെമന്റോ എന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമനമന്ത്രിയായി മോദി തന്നെ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ മൊമെന്റോ നിര്‍മാണം തുടങ്ങിയെന്നും സഹോലിയ പറഞ്ഞു. സമ്മാനം നല്‍കുന്നതിനായി മോദിയുമായി കൂടിക്കാഴ്ച്ചയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അനുമതി ലഭിച്ചാലുടന്‍ തന്നെ ഉപഹാരങ്ങള്‍ കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: