ന്യൂദല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. നേരത്തെ റോബര്‍ട്ട് വാദ്രയ്ക്ക് ലഭിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ദല്‍ഹി ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ വാദ്രയോട് ആവശ്യപ്പെട്ടത്.
ബിനാമി സ്വത്തിടപാട് വഴി ലണ്ടനില്‍ ആഡംബര വില്ല ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ച കേസുകളില്‍ ചോദ്യം ചെയ്യലിനാണ് വാദ്ര ഇഡിക്കു മുന്നില്‍ ഹാജരായത്. കേസുമായി ബന്ധപ്പെട്ട് ഇത് ഒമ്പതാമത്തെ തവണയാണ് വാദ്ര ഇഡിക്കു മുമ്പാകെ ഹാജരാകുന്നത്.
കേസില്‍ വാദ്രയുടെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ഇഡി ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാദ്രയുടെ പ്രതികരണം തേടി കോടതി നോട്ടീസ് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: