ഇംഫാല്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് കോണ്‍ഗ്രസിലെ രാജികള്‍ തുടരുന്നു. മണിപ്പൂരിലെ 12 എംഎല്‍എമാര്‍ തങ്ങളുടെ പാര്‍ട്ടി പദവികള്‍ രാജിവച്ചു. മണിപ്പൂരിലെ രണ്ട് ലോക്സഭ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ദയനീയമായി തോറ്റിരുന്നു.
പാര്‍ട്ടി ഭാരവാഹിത്വങ്ങള്‍ രാജിവച്ച ഇവര്‍ ബിജെപിയില്‍ ചേരുമോയെന്നാണ് നേതൃത്വത്തിന്റെ ആശങ്ക. എന്നാല്‍ തങ്ങള്‍ പാര്‍ട്ടിവിടില്ലെന്ന് രാജവച്ചവരിലെ പ്രമുഖന് ഗോവിന്ദ്ദാസ് കൊന്തൗജം പറയുന്നു. 28 കോണ്‍ഗ്രസ് എല്‍എല്‍എമാരില്‍ എട്ടുപേര്‍ നേരത്തെ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ 20 എംഎല്‍മാരാണ് കോണ്‍ഗ്രസിനുള്ളത്.
അവരില്‍ 12 പേരാണ് പാര്‍ട്ടി പദവികള്‍ രാജിവച്ചത്. തോല്‍വിയുടെ ധാര്‍മ്മിത ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ഇനി കോണ്‍ഗ്രസിനെ ശക്തപ്പെടുത്തുകയാണ് ലക്ഷ്യം. പാര്‍ട്ടി പദവി രാജിവച്ച മറ്റൊരു എംഎല്‍എ കെ. രഞ്ജിത്ത് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: