കാബൂളില്‍ സ്‌ഫോടനം : 6 മരണം, നിരവധി പേര്‍ക്ക് പരിക്ക്

Thursday 30 May 2019 4:15 pm IST

കാബൂള്‍ : അഫാഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ സൈനിക പരിശീലന കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മാര്‍ഷെല്‍ ഫഹിം നാഷണല്‍ ഡിഫെന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 

പരിശീലന കേന്ദ്ര കവാടത്തിനു മുന്നില്‍ സൈനിക കേ‍ഡറ്റുകള്‍ പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ അഫ്ഗാന്‍ പോലീസ് സ്ഥലതെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.