മോദി 2.0: മന്ത്രിസഭ അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം

Thursday 30 May 2019 5:29 pm IST

ന്യൂദല്‍ഹി : മോദി സര്‍ക്കാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. രാജ്യമൊട്ടാകെ ഉറ്റുനോക്കുന്നത് തലസ്ഥാനത്ത് ഇന്നി വൈകീട്ട് ഏഴ് മണിയോടെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്കാണ്. 

കേരളത്തില്‍ നിന്ന് ബിജെപി നേതാവ് വി. മുരളീധരനും മന്ത്രിസഭയില്‍ ഇടം നേടിയിട്ടുണ്ട്. നിയുക്ത മന്ത്രിമാരെ നാലരയ്ക്ക് പ്രധാനമന്ത്രി കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവര്‍ക്ക് പ്രത്യേക ചായസത്കാരവും ഒരുക്കിയിട്ടുണ്ട്. 

രാജ്നാഥ് സിങ്, നിര്‍മല സീതാരാമന്‍, നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി, രവി ശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍, പിയൂഷ് ഗോയല്‍, രാമദാസ് അതാവ്ലേ, പ്രഹ്ലാദ് ജോഷി, മുക്താര്‍ അബ്ബാസ് നക്വി, ബാബുല്‍ സുപ്രിയോ, നിത്യാനന്ദ റായ്, സഞ്ചീവ് ബലിയാന്‍, അനുപ്രിയ പട്ടേല്‍, തവര്‍ ചന്ദ് ഗെഹ്ലോത്, ഹര്‍സിംറത്ത് കൗര്‍, സദാനന്ദ ഗൗഡ, കിരണ്‍ റിജിജു, മന്‍സൂഖ് മന്താവ്യ, റാവു ഇന്ദ്രജിത് സിങ് എന്നിവരാണ് മന്ത്രിമാര്‍. കൂടാതെ, പുതുമുഖങ്ങളായി ദേബശ്രീ ചൗധരി, നിത്യാനന്ദ റായ്, ആര്‍.സി.പി റായ്, സുരേഷ് അങ്കടി, കിഷന്‍ റെഡ്ഡി, പ്രഹ്ലാദ് ജോഷി, പുരുഷോത്തം രൂപ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 

അതേസമയം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മന്ത്രിസഭയില്‍ ഉണ്ടാകുമെന്നും വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. മന്ത്രിസഭയില്‍ അമിത്ഷാ ഉണ്ടാകില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. അതിനുശേഷം ഗുജറാത്തിലെ ബിജെപി പ്രസിഡന്റ് ജിത്തു വഖാനി അമിത്ഷായ്ക്ക് ആശംസകള്‍ അര്‍പ്പിച്ച് ട്വീറ്റ് ചെയ്തതോടെയാണ് മന്ത്രിസഭയില്‍ അ്‌ദ്ദേഹവും ഉള്‍പ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ട് പുറത്തുവന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.