ആവേശവും ആഹ്ലാദവും നിറഞ്ഞ് മുരളീധരന്റെ വീട്

Friday 31 May 2019 2:33 am IST
മന്ത്രിസ്ഥാനം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. ''കേരളത്തിലെ ഊര്‍ജസ്വലരായ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമാണിത്. മണ്‍മറഞ്ഞുപോയ നേതാക്കള്‍ക്കും ബലിദാനികള്‍ക്കുമുള്ള ആദരമായാണ് ഇതിനെ കാണുന്നത്. മന്ത്രിയാവുമെന്ന വിവരമൊന്നും നേരത്തെ ലഭിച്ചിരുന്നില്ല. ഇന്നലെ കൊല്ലത്തു നിന്നു എത്തിയതേയുള്ളു. സ്ത്രീചേതനയുടെ ചില പ്രവര്‍ത്തനങ്ങളുടെ തിരക്കിനിടയിലാണ് ദല്‍ഹിയില്‍ നിന്നുള്ള വിവരമറിഞ്ഞത്, അവര്‍ പറഞ്ഞു.

വി. മുരളീധരന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഭാര്യ ഡോ. കെ.എസ്. ജയശ്രീ മധുരം നല്‍കുന്നു

കോഴിക്കോട്ടു നിന്ന് ആരംഭിച്ച പൊതുപ്രവര്‍ത്തനത്തിന്റെ വഴിയിലൂടെ കഴിവിന്റെ അംഗീകാരമായി കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചതില്‍ വി. മുരളീധരന്റെ കോഴിക്കോട്ടെ വീട്ടില്‍ ആഹ്ലാദവും ആവേശവും. മന്ത്രിയായെന്ന വിവരമറിഞ്ഞ ഉടനെ വീട്ടിലെത്തിയ ബിജെപി നേതാക്കളായ ടി.പി. ജയചന്ദ്രന്‍, പി. രഘുനാഥ് തുടങ്ങിയവരെയും മാധ്യമ പ്രവര്‍ത്തകരെയും ഭാര്യ ഡോ. കെ.എസ്. ജയശ്രീ മധുരം നല്‍കി സ്വീകരിച്ചു. നാട്ടിക എസ്.എന്‍. കോളജിലെ സംസ്‌കൃത വിഭാഗം മേധാവിയായ ജയശ്രീ, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'സ്ത്രീചേതന' എന്ന സന്നദ്ധസംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ 'ഭാരതീയ സ്ത്രീശക്തി'യുടെ ദേശീയ അധ്യക്ഷകൂടിയാണ്.

മന്ത്രിസ്ഥാനം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. ''കേരളത്തിലെ ഊര്‍ജസ്വലരായ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമാണിത്. മണ്‍മറഞ്ഞുപോയ നേതാക്കള്‍ക്കും ബലിദാനികള്‍ക്കുമുള്ള  ആദരമായാണ് ഇതിനെ കാണുന്നത്. മന്ത്രിയാവുമെന്ന വിവരമൊന്നും നേരത്തെ ലഭിച്ചിരുന്നില്ല. ഇന്നലെ കൊല്ലത്തു നിന്നു എത്തിയതേയുള്ളു. സ്ത്രീചേതനയുടെ ചില പ്രവര്‍ത്തനങ്ങളുടെ തിരക്കിനിടയിലാണ് ദല്‍ഹിയില്‍ നിന്നുള്ള വിവരമറിഞ്ഞത്, അവര്‍ പറഞ്ഞു. 

കോഴിക്കോട്ടെ കോളനികളിലെ ദുരിതാവസ്ഥ പരിഹരിക്കുന്നതിലും നഗരത്തില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ പൊതുശൗചാലയങ്ങള്‍ സ്ഥാപിക്കുന്നതിലും സ്ത്രീചേതനയുടെ ഇടപെടലാണ് വിജയം കണ്ടത്. തൊഴില്‍, വിദ്യാഭ്യാസം, കൗണ്‍സലിംഗ് തുടങ്ങിയ മേഖലകളിലും സ്ത്രീചേതന സജീവമാണ്.

അദ്ധ്യാപക ദമ്പതികളായ പന്തളം കൊട്ടിയത്ത് ശ്രീനിലയം കെ. ശ്രീധരന്‍പിള്ളയുടെയും വി. ആനന്ദവല്ലി അമ്മയുടെയും മകളാണ് ജയശ്രീ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.