ഉച്ചകോടിയുടെ പരാജയം: ഉത്തരകൊറിയയില്‍ അഞ്ച് ഉദ്യോഗസ്ഥരെ കൊന്നു

Friday 31 May 2019 8:34 pm IST

സിയോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ നടത്തിയ ഹനോയി കൂടിക്കാഴ്ച പരാജയപ്പെട്ടതിന് കൂടിക്കാഴ്ചയക്ക് നേതൃത്വം നല്‍കിയ അഞ്ച് ഉദ്യോഗസ്ഥരെ വെടിവച്ച് കൊന്നു.  ഉത്തരകൊറിയിയുടെ അമേരിക്കന്‍ പ്രതിനിധി അടക്കം അഞ്ചുദ്യോഗസ്ഥരെ അമേരിക്കയിലേക്ക് മടങ്ങിപ്പോകുന്നതിനിടെയാണ് വെടിവച്ച് കൊന്നതെന്ന് ഉത്തരകൊറിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഹനോയി കൂടിക്കാഴ്ച്ചയ്ക്കുള്ള എല്ലാ അടിസ്ഥാന സാഹചര്യങ്ങളും ഒരുക്കിയ ഉത്തരകൊറിയയുടെ അമേരിക്കന്‍ പ്രതിനിധി കിം ഹൈക് ചോളിനൊപ്പം സ്വകാര്യ ട്രെയിനില്‍ സഞ്ചരിക്കുകായയിരുന്ന അഞ്ച് പേരെയാണ് 'പരമോന്നത നേതാവിനെ വഞ്ചിച്ചെന്ന്' ആരോപിച്ച് വെടിവെച്ച് കൊന്നത്.

കിം ഹൈക് ചോളും വിദേശകാര്യമന്ത്രിലയത്തിലെ നാലുദ്യോഗസ്ഥരും മാര്‍ച്ചില്‍ മാരിം എയര്‍പോര്‍ട്ടില്‍വച്ചാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മരിച്ച നാല് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഉച്ചകോടി പരാജയപ്പെതിന് ഉത്തരകൊറിയയുടെ മറ്റൊരു അമേരിക്കല്‍ പ്രതിനിധി ഷിന്‍ ഹൈ യോങിനെ ജയിലില്‍ അടച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.