നന്ദ ദേവി കൊടുമുടി കയറാന്‍ പോയ എട്ട് പര്‍വ്വതാരോഹകരെ കാണാതായി

Saturday 1 June 2019 11:36 am IST

പിത്തോരഗഡ്: ഉത്തരാഖണ്ഡിലെ നന്ദ ദേവി കൊടുമുടി കയറാന്‍ പോയ എട്ട് പര്‍വ്വതാരോഹകരെ കാണാതായി റിപ്പോര്‍ട്ട്. ഏഴ് വിദേശ പര്‍വ്വതാരോഹകരെയും ഇവര്‍ക്കൊപ്പം പോയ ഇന്ത്യാക്കാരനായ ലെയ്‌സണ്‍ ഓഫീസറെയുമാണ് കാണാതായത്.  കാണാതായവര്‍ക്കായുള്ള തെരച്ചില്‍  തുടരുകയാണ്.

മുന്‍സിയാരിയില്‍ നിന്ന് മെയ് 13 നാണ് ഇവര്‍ യാത്ര തുടങ്ങിയത്. ഹിമാലയത്തില്‍ സമുദ്ര നിരപ്പില്‍ നിന്ന് 7434 അടി ഉയരത്തിലാണ് ഈ കൊടുമുടി. ഇവരെ കണ്ടെത്താന്‍ രക്ഷാ പ്രവര്‍ത്തകരുടെ ഒരു സംഘത്തെ ജില്ല ഭരണകൂടം നിയോഗിച്ചു.

മുന്‍സിയാരിയില്‍ നിന്ന് നന്ദ ദേവി കൊടുമുടിയുടെ ബേസ് ക്യാംപിലേക്ക് 90 കിലോമീറ്റര്‍ ദൂരം കാല്‍നടയായി നടക്കേണ്ടതുണ്ട്. നന്ദ ദേവി കൊടുമുടിയുടെ ഉയരത്തില്‍ വെള്ളിയാഴ്ചയും തിരികെ ബേസ് ക്യാംപില്‍ ഇന്ന് രാവിലെയുമായിരുന്നു സംഘം എത്തേണ്ടിയിരുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.