മെക്‌സിക്കന്‍ ഉത്പ്പന്നങ്ങള്‍ക്ക് യുഎസില്‍ 5% നികുതി

Saturday 1 June 2019 11:40 am IST

വാഷിങ്ടണ്‍: മെക്സിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസില്‍ അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തി. ജൂണ്‍ പത്ത് മുതല്‍ ഈ നികുതി പ്രാബല്യത്തില്‍ വരുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. 

അനധികൃത മെക്സിക്കന്‍ കുടിയേറ്റത്തെ ചെറുക്കാനാണ് ഈ നടപടിയെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിയിലുള്ള പ്രതിസന്ധി മറികടക്കാന്‍ ഈ നടപടി അനിവാര്യമാണെന്നും പ്രസിഡന്റ് പറഞ്ഞു.

ട്രംപിന്റെ ഈ നടപടിയില്‍ രാജ്യ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഇന്നലെ മെക്സിക്കന്‍ അതിര്‍ത്തിവഴി യു എസിലേക്ക് കടക്കാന്‍ ശ്രമിച്ച ആയിരം പേരടങ്ങുന്ന ഗ്രൂപ്പിനെ യുഎസ് സേന പിടികൂടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.