തിരിവനന്തപുരം : കെഎസ്ആര്‍ടിസിയിലും, സ്വകാര്യ ബസുകളിലും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സൗജന്യ നിരക്കില്‍ യാത്ര ചെയ്യാന്‍ അവകാശമുണ്ടെന്ന് കേരളാ പോലീസ്. ഇത് നിഷേധിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
കണ്സെഷന് ആവശ്യപ്പെടുന്ന വിദ്യാര്‍ത്ഥികളെ പരസ്യമായി അപമാനിക്കുക, മോശമായി പെരുമാറുക, ബസില്‍ കയറ്റാതിരിക്കുക, ബസ് പുറപ്പെടുന്നതുവരെ വിദ്യാര്‍ത്ഥികളെ ബസിനു വെളിയില്‍ നിര്‍ത്തുക, സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാതിരിക്കുക ഇത്തരം സംഭവങ്ങളള്‍ ശിക്ഷ അര്‍ഹിക്കുന്നതാണെന്നും കേരള പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിലവില്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ യുണിഫോമിലാണെങ്കില്‍ സ്വകാര്യ ബസുകളില്‍ നിബന്ധനകള്‍ക്ക് വിധേയമായി കണ്സെഷന് അനുവദിക്കേണ്ടതാണ്. കൂടാതെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്ന് ലഭിക്കുന്ന കണ്സെഷന് ഐഡന്റിറ്റി കാര്‍ഡുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ബസ് യാത്രയില്‍ ഇളവ് ലഭിക്കും.
സ്കൂള്‍ പ്രവൃത്തി ദിവസങ്ങളിലെല്ലാം ഈ ഇളവ് ബാധകമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: