സൗദി രാജ്യ കുമാരനായി 30 വര്‍ഷം തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍

Saturday 1 June 2019 5:19 pm IST

മിയാമി : സൗദി രാജകുമാരനെന്ന വ്യാജേന കൊളംമ്പിയന്‍ പൗരന്‍ ഫ്‌ളോറിഡയില്‍ താമസിച്ചത് 30 വര്‍ഷം. ആന്റണി ഗിഗ്നക്ക് എന്ന 48 കാരന്‍ മിയാമിയില്‍ ഫിഷര്‍ ദ്വീപിലാണ് താമസിച്ചിരുന്നത്. ഖാലിദ് ബിന്‍ അല്‍ സഊദ് എന്ന പേരിലായിരുന്നു ഇയാളുടെ താമസം. 

രാജ്യത്ത് എട്ട് ദശലക്ഷം ഡോളറിന്റെ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നതോടൊണ് ഇയാള്‍ പിടിയിലാവുന്നത്. വ്യാജ നയതന്ത്ര രേഖകളിലൂടെ ആഡംബര ജീവിതമാണ് ആന്റണി നയിച്ചിരുന്നത്. 

യാത്രകള്‍ക്കായി നയതന്ത്ര സുരക്ഷയുള്ള നമ്പര്‍ പ്ലേറ്റുള്ള കാറുകളായിരുന്നു ഇയാള്‍ ഉപയോഗിച്ചിരുന്നത്. 24 മണിക്കൂറും അംഗരക്ഷകരുടെ സംരക്ഷണവുമുണ്ടായിരുന്ന ഇയാളെ സുല്‍ത്താന്‍ എന്നായിരുന്നു നിക്ഷേപകര്‍ വിളിച്ചിരുന്നത്.

തുടര്‍ന്ന് ഇയാളെ 18 വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് കോടതി ഉത്തരവിട്ടു. ഏഴാം വയസില്‍ മിഷിഗണിലുള്ള ഒരു കുടുംബം ആന്റണിയെ ദത്തെടുത്തു. 17ാം വയസ് മുതലാണ് ആള്‍മാറാട്ടം നടത്തി തുടങ്ങിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിസിനിസ് ഉണ്ടെന്ന് പറഞ്ഞായിരുന്നു ഇയാള്‍ നിക്ഷേപം സ്വീകരിച്ചിരുന്നത്. നിക്ഷേപകര്‍ക്ക് വിലകൂടിയ വസ്തുക്കള്‍ സമ്മാനമായി നല്‍കുന്നതും ഇയാളുടെ പതിവായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.