സൂര്യ - സെല്‍വ രാഘവന്‍ ചിത്രം 'എന്‍ജികെ'

Sunday 2 June 2019 6:02 am IST

സൂര്യ ചിത്രം 'എന്‍ജികെ'സംവിധായകന്‍ സെല്‍വരാഘവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്. സായ് പല്ലവി, രകുല്‍ പ്രീത് സിംഗ് എന്നിവരാണ്  ചിത്രത്തില്‍ സൂര്യയുടെ നായികമാര്‍. ദേവരാജ്, പൊന്‍വണ്ണന്‍, ഇളവരസ് , വേലാ രാമമൂര്‍ത്തി  തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി  അണിനിരക്കുന്ന 'എന്‍ജികെ' ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്. നന്ദഗോപാല്‍ കുമരന്‍ അഥവാ എന്‍ ജി കെ എന്ന രാഷ്ട്രീയപ്രവര്‍ത്തകനാണ് ചിത്രത്തില്‍ സൂര്യ. 

 ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍ പ്രകാശ് ബാബുവും എസ്.ആര്‍ പ്രഭുവുമാണ് 'എന്‍.ജി.കെ' നിര്‍മ്മിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം.ശിവകുമാര്‍ വിജയന്‍ ഛായാഗ്രഹണവും, അനല്‍ അരസു സംഘട്ടന രംഗങ്ങളും ഒരുക്കിയിരിക്കുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പത്തു മില്യന്‍ കാഴ്ചക്കാരെ താണ്ടി ട്രെന്‍ഡിങ്ങിലായതും ശ്രദ്ധേയമാണ്. ഒരു മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്‌നറായിട്ടാണ് 'എന്‍ ജി കെ'യെ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. സ്ട്രെയിറ്റ് ലൈന്‍ സിനിമാസിനും എന്‍ജോയ് മൂവീസിനുമാണ് കേരളത്തിലെ പ്രദര്‍ശന ചുമതല.

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.