ദൂംക : ഝാര്‍ഖണ്ഡില്‍ സുരക്ഷാ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാലു മാവോ ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് വീരമൃത്യൂ. ഝാര്‍ഖണ്ഡിലെ ദുംക മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
സംഭവത്തില്‍ നാലു സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഈ മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയായാണ് ഇതും എന്നാണ് റിപ്പോര്‍ട്ട്. അതേസമയം കുടുതല്‍ മാവോ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: