കണ്ണൂര്‍: തലശേരിയില്‍ എരഞ്ഞോളിപ്പാലത്തിന് സമീപം സെക്യൂരിറ്റി ജീവനക്കാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മമ്പറം സ്വദേശി രാഘവനാണ് കൊല്ലപ്പെട്ടത്. മോഷണശ്രമമാണ് കൊലപാതകത്തിന് പിന്നിലെത്ത് സംശയിക്കുന്നു.
തലശേരിയിലെ സിറ്റി പ്ലാസ എന്ന സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു രാഘവന്. രാവിലെ സ്ഥാപനത്തിലേക്ക് ജോലിക്കായി വന്ന അന്യസംസ്ഥാന തൊഴിലാളികളാണ് രാഘവനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവസ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്ത്. വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: