തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ഇത്തവണ വൈകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ പത്തോടെ കാലവര്‍ഷം എത്തിയേക്കും. വൈകിയാലും മഴ കുറയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.
കേരളത്തില്‍ ഇത്തവണ വേനല്‍മഴ ഗണ്യമായ കുറഞ്ഞു. മാര്‍ച്ച് ഒന്ന് മുതലുള്ള കണക്കനുസരിച്ച് 30 ശതമാനം മഴ മാത്രമാണ് ലഭിച്ചത്. തൃശൂര്‍, എറണാകുളം ജില്ലകളില്‍ സാമാന്യം ഭേദപ്പെട്ട വേനല്‍ മഴയാണ് ഇത്തവണ ലഭിച്ചത്. എന്നാല്‍, മറ്റുള്ള ജില്ലകളില്‍ ശരാശരി മഴയില്‍ കുറവുണ്ടായി. 156 മില്ലി ലിറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്ന ഇടങ്ങളില്‍ 116 മില്ലി ലിറ്റര്‍ മഴ മാത്രമേ ലഭിച്ചിട്ടുള്ളൂ.
തെക്കുപടഞ്ഞാറന് കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷവും കേരളത്തില്‍ ജൂണിന് മുന്‍പ് കാലവര്‍ഷം എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 29 നും 2017 ല്‍ മെയ് അവസാനവും കേരളത്തില്‍ കാലവര്‍ഷം എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: