മുംബൈയില്‍ തീപിടിത്തം; ആളപായമില്ല

Sunday 2 December 2012 1:35 pm IST

മുംബൈ: നരിമാന്‍ പോയിന്റിലെ പാര്‍പ്പിടസമുച്ചയത്തില്‍ വന്‍തീപിടിത്തം. പുലര്‍ച്ചെ 3.30ഓടെയാണ്‌ ജി.ഡി സൊമാനി മാഗിലെ ജോളി മേക്കര്‍ ഫ്ലാറ്റില്‍ തീപിടുത്തമുണ്ടായത്‌. പാര്‍പ്പിട.സമുച്ചയത്തിന്റെ പത്തൊന്‍പതാം നിലയിലാണ്‌ തീപടര്‍ന്നുപിടിച്ചത്. ഒന്‍പതോളം ഫയര്‍ എഞ്ചിനുകള്‍ എത്തി തീ അണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും നഗര ഭരണാധികാരികളും സംഭവസ്ഥലത്ത്‌ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നുണ്ട്‌. ഫ്ലാറ്റില്‍ നിന്നു മുഴുവന്‍ താമസക്കാരെയും ഒഴിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടിത്തത്തിനു കാരണമെന്ന്‌ സംശയിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.