തീവ്രവാദത്തിനെതിരെ ജനജാഗ്രത വേണം: കെ.പി. ശശികല ടീച്ചര്‍

Sunday 2 June 2019 12:17 pm IST

കൊല്ലം: കേരളത്തില്‍ വര്‍ദ്ധിച്ച് വരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. കൊല്ലത്ത് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് വിഷയത്തില്‍ ഒന്നും ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പല രൂപത്തിലും ഭാവത്തിലും ഭീകരവാദം നമുക്ക് ചുറ്റുമുണ്ട്. അവരെ തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍  വരുംതലമുറ മഹാവിപത്തിലേക്ക് പോകും. 

സംസ്ഥാനത്ത് നിരവധി തീവ്രവാദ പ്രസ്ഥാനങ്ങള്‍ സജീവമായിട്ടും ഇവര്‍ക്കെതിരെ ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഇവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന മത പഠനം ഒരുവലിയ വിഭാഗത്തെ ഭീകര പ്രവര്‍ത്തനത്തിലേക്ക് വഴിതെളിക്കുന്നു. കേരളത്തിന്റെ സാമൂഹ്യ ചുറ്റുപാടില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കാനാണ് ഇത്തരക്കാരുടെ ശ്രമം. 

കോടതി വിധിയുടെ പേരില്‍ ശബരിമലയില്‍ നാമംജപിച്ച ആയിരങ്ങളെ അടിച്ചമര്‍ത്തിയ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത്. തുല്യ നീതി എന്ന് പ്രസംഗിച്ച് നടക്കുന്നവര്‍ ഒരു വിഭാഗത്തെ മാത്രം അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. 

വര്‍ഗീയ വിഷം തുപ്പുന്ന ഒരു വലിയ തലമുറ ഇവിടെ ഉണ്ടാകാനൂള്ള പ്രധാന കാരണം ഇടത്-വലത് മുന്നണികളാണ്.  അവര്‍ പറഞ്ഞു.

ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ടി.ശശിധരന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ  തെക്കടംസുദര്‍ശനന്‍, പുത്തൂര്‍ തുളസി, മഞ്ഞപ്പാറ സുരേഷ്, ജില്ല ജനറല്‍ സെക്രട്ടറി പി.രമേശ് ബാബു. അഡ്വ.ആര്‍.രാജേന്ദ്രന്‍ മാങ്കുളം രാജേഷ് സുജിത്ത് ചക്കുവള്ളി, കണ്ടച്ചിറ മോഹനന്‍  തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.