ന്യൂദല്‍ഹി: ഇന്നലെ ചുമതലയേറ്റ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആദ്യ ദിനം മാറ്റിവച്ചത് ഉദ്യോഗസ്ഥരുമായും പാര്‍ട്ടി നേതാക്കളുമായുമുള്ള ചര്‍ച്ചകള്‍ക്ക്. ചുമതലയേറ്റതിന് പിന്നാലെ ആഭ്യന്തര സഹമന്ത്രിമാരായ നിത്യാനന്ദ റായ്, ജി. കിഷന് റെഡ്ഡി എന്നിവര്‍ ഷായുമായി കൂടിക്കാഴ്ച നടത്തി.
മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, കേരള ഗവര്‍ണര്‍ പി. സദാശിവം എന്നിവരും അദ്ദേഹത്തെ സന്ദര്‍ശിച്ചു. വൈകിട്ട് നാല് മണിക്ക് നടന്ന ഉന്നതതല യോഗത്തില്‍ രാജീവ് ഗൗബയും 19 വിഭാഗങ്ങളിലെയും ജോയിന്റ് സെക്രട്ടറിമാരും പ്രവര്‍ത്തനം വിശദീകരിച്ചു. പ്രതിരോധമന്ത്രിയായി ചുമതലയേറ്റ രാജ്നാഥ് സിങ് സേനാമേധാവികളായ ബിപിന്‍ റാവത്ത്, ബി.എസ്. ധനോവ, കരംബീര്‍ സിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ലക്ഷ്യത്തിലെത്താനുള്ള സമയം നിര്‍ണയിച്ച് വിശദമായ പദ്ധതി സമര്‍പ്പിക്കാന്‍ ഓരോ വകുപ്പുകളുടെയും സെക്രട്ടറിമാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്കി. പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്, പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്ര തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: