കൊച്ചി : തമിഴ് ഭീകര സംഘടനകള്‍ കൊച്ചി നഗരത്തില്‍ ആക്രമണത്തിന് ലക്ഷ്യം വെയ്ക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അരപുര് ലായകം എന്ന ഭീകര ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സ്ഫോടനം നടത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇതിനെ തുടര്‍ന്ന് സിനഗോഗ് അടക്കമുള്ള കൊച്ചിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ കര്‍ശനമാക്കണമെന്നും നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്.
ശ്രീലങ്കന്‍ സ്ഫോടനത്തിന് ശേഷം തീവ്രവാദികള്‍ കൊച്ചിയിലേക്ക് കടന്നതായി നേരത്തെ സൂചന ലഭിച്ചിരുന്നു. കടല്‍ മാര്‍ഗ്ഗം കേരളത്തിലേക്ക് കടക്കുന്നതായാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ തുടങ്ങിയ തീരദേശങ്ങളിലും റെയില്‍വേ സ്റ്റേഷന് തുടങ്ങിയ പ്രദേശങ്ങളിലെ സുരക്ഷ കര്‍ശ്ശനമാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: