കൊല്ലം : കൊല്ലം എംപി എന്‍.കെ. പ്രേമചന്ദ്രന്റെ വാഹനത്തിനു നേരെ സിപിഐ സിഐടിയു പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. പരവൂര്‍ നഗരസഭയിലെ സ്വീകരണ പരിപാടി കഴിഞ്ഞു പൂതക്കുളം പഞ്ചായത്തിലേക്കു പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എംപിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്കു വെട്ടേറ്റു. വാഹനം തടഞ്ഞ സിപിഐ പ്രവര്‍ത്തകരെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് എംപിയുടെ നേതൃത്വത്തില്‍ പരവൂര്‍ പാരിപ്പള്ളി റോഡ് ഉപരോധിച്ചു.
അതേസമയം അക്രമങ്ങളുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. യാതൊരു പ്രകോപനവുമില്ലാതെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: