മധുര : കനത്ത ചൂടിനെ തുടര്‍ന്ന് തമിഴ്നാടും വെന്തുരുകുന്നു. തേനി, ആണ്ടിപ്പെട്ടി, മധുരൈ തുടങ്ങിയ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് ഈ പ്രദേശങ്ങളിലെല്ലാം വരള്‍ച്ചയ്ക്ക് സമാനമായ പ്രതീതിയാണ്. കഴിഞ്ഞ നാലു വര്‍ഷത്തോളമായി തമിഴ്നാട്ടില്‍ മഴ വളരെ കുറച്ചാണ് ലഭിച്ചത്.
കാലവര്‍ഷം ഇനിയും തുടങ്ങാത്തതിനാല്‍ ജല ദൗര്‍ലഭ്യത ക്കുറവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈ നഗരത്തില്‍ ജലക്ഷാമം വളരെ രൂക്ഷമാണ്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കനത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെട്ടിട്ടുള്ളത്. ഇതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ ജല ദൗര്‍ലഭ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: