കോഴിക്കോട്: എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവാവിന് നിപ ബാധയുണ്ടെന്ന സംശയത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രത്യേക ജാഗ്രതാ നിര്‍ദേശം. പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന പ്രത്യേക യോഗത്തിന് ശേഷമാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.
ആദ്യ ഘട്ടമെന്ന നിലയില്‍ ഐസൊലേഷന്‍ വാര്‍ഡ് പ്രത്യേകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരില്‍ കൂടുതലും പനി ബാധിച്ചവരാണ്.
ഇവരെ പ്രത്യേകം നിരീക്ഷിക്കും. എന്തെങ്കിലും സംശായാസ്പദമായി കാണുകയാണെങ്കില്‍ അവരെ പ്രത്യേകം വാര്ഡിലാക്കുമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ.വി.ആര് രാജേന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: