ഇ.അഹമ്മദ് മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റ്

Sunday 2 December 2012 3:43 pm IST

കോഴിക്കോട്: കേന്ദ്രമന്ത്രി ഇ. അഹമ്മദിനെ മുസ് ലിം ലീഗിന്റെ ദേശീയ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. തമിഴ്നാട്ടില്‍ നിന്നുള്ള ഖാദര്‍ മൊയ്തീന്‍ ജനറല്‍ സെക്രട്ടറിയായി തുടരും. പി.കെ. കുഞ്ഞാലിക്കുട്ടി ദേശീയ ട്രഷററാകും. കോഴിക്കോട് ചേര്‍ന്ന ദേശീയ കൌണ്‍സില്‍ യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമുള്ള ഭേദഗതികളോടെയാണ് പുതിയ ഭാരവാഹികളെ പാര്‍ട്ടി തെരഞ്ഞെടുത്തത്. ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം നഷ്ടമാകാതിരിക്കാന്‍ ഉള്ള നടപടികളുടെ ഭാഗമായാണ് ജനറല്‍ കൌണ്‍സില്‍ യോഗം. പത്തു സെക്രട്ടറിമാരെ യോഗം തെരഞ്ഞെടുത്തു. ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുള്‍ സമദ് സമദാനി എന്നിവരാണു കേരളത്തില്‍ നിന്നുള്ള സെക്രട്ടറിമാര്‍. അഞ്ച് അസിസ്റ്റന്‍റ് സെക്രട്ടറിമാരേയും തെരഞ്ഞെടുത്തു. 1948ല്‍ ഐ.യു.എം.എല്‍ രൂപീകരിക്കപ്പെട്ട ശേഷം ആദ്യമായാണ് നാഷണല്‍ ജനറല്‍ കൌണ്‍സില്‍ യോഗം ചേര്‍ന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.