എ.എന്‍-32 വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Monday 3 June 2019 6:02 pm IST
ഇന്ന് ഉച്ചയ്ക്ക് 12: 25 നാണ് വ്യോമസേന ഉദ്യോഗസ്ഥരെ വഹിച്ചുകൊണ്ട് അസമിലെ ജോര്‍ഹട്ടില്‍ നിന്നും വിമാനം യാത്രതിരിച്ചത്. ഒരുമണിയോടെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.

ന്യൂദല്‍ഹി : അസമിലെ ജോര്‍ഹട്ടില്‍ നിന്നും അരുണാചലിലേക്ക് പറക്കുന്നതിനിടയില്‍ കാണാതായ എ.എന്‍-32 വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന. തിരച്ചിലിന് നിയോഗിക്കപ്പെട്ടെ ഹെലികോപ്ടറുകളിലൊന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തില്‍ യാത്ര ചെയ്തിരുന്ന പതിമൂന്ന്‌ വ്യോമസേന ഉദ്യോഗസ്ഥന്മാരെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. രക്ഷാ പ്രവര്‍ത്തകര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 12: 25 നാണ് വ്യോമസേന ഉദ്യോഗസ്ഥരെ വഹിച്ചുകൊണ്ട് അസമിലെ ജോര്‍ഹട്ടില്‍ നിന്നും വിമാനം യാത്രതിരിച്ചത്. ഒരുമണിയോടെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. അരുണാചലിലെ മെചുക അഡ്വാന്‍സ് ലാന്‍ഡിംഗ് ഗ്രൗണ്ടില്‍ വിമാനം എത്താഞ്ഞതിനെ തുടര്‍ന്നാണ് വ്യോമസേന അന്വേഷണം ആരംഭിച്ചത്.

സുഖോയ് 30 എം.കെ.ഐ പോര്‍വിമാനവും സി-130 വിമാനവും ഹെലികോപ്ടറുകളും അന്വേഷണത്തിനായി ഉപയോഗിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.