യുവ സംരംഭകരുടെ പട്ടിക; കേരളത്തിന് അഭിമാനമായി ഡോ. ഷംഷീര്‍ വയലില്‍

Monday 3 June 2019 9:09 pm IST
മധ്യ പൂര്‍വേഷ്യയിലെ ഏറ്റവും വലിയ മരുന്നു നിര്‍മ്മാണ ശാലയുടെയും പ്രമുഖ ആശുപത്രി ശൃംഖല വി.പി.എസ് ഹെല്‍ത്ത് കെയറിന്റെയും ഉടമയാണ് കോഴിക്കോട് സ്വദേശിയായ ഡോ: ഷംഷീര്‍. ജീവകാരുണ്യ രംഗത്തു മുന്നില്‍ നില്‍ക്കുന്ന ബിസിനസ്‌കാരെ ഉള്‍പ്പെടുത്തി ബാര്‍ക്ക്‌ളെയിസ് ഹാറൂണ്‍ തയ്യാറാക്കിയ പട്ടികയില്‍ നേരത്തെ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് ആയിരുന്നു അദ്ദേഹം.

മുംബൈ: പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ ബിസിനസ് ഇന്‍സൈഡര്‍ ഇന്ത്യ തയ്യാറാക്കിയ ഇന്ത്യയിലെ പത്തു പ്രമുഖ യുവ സംരംഭകരുടെ പട്ടികയില്‍ കേരളത്തിന് അഭിമാനമായി ഒരു മലയാളി. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ: ഷംഷീര്‍ വയലില്‍ ആണ് പട്ടികയില്‍ ഇടം നേടിയത്. 

മധ്യ പൂര്‍വേഷ്യയിലെ ഏറ്റവും വലിയ മരുന്നു നിര്‍മ്മാണ ശാലയുടെയും പ്രമുഖ ആശുപത്രി ശൃംഖല വി.പി.എസ് ഹെല്‍ത്ത് കെയറിന്റെയും ഉടമയാണ് കോഴിക്കോട് സ്വദേശിയായ ഡോ: ഷംഷീര്‍. നേരത്തെ  ജീവകാരുണ്യ രംഗത്തു മുന്നില്‍ നില്‍ക്കുന്ന ബിസിനസ്‌കാരെ ഉള്‍പ്പെടുത്തി ബാര്‍ക്ക്‌ളെയിസ് ഹാറൂണ്‍ തയ്യാറാക്കിയ പട്ടികയിലും ഇന്ത്യയില്‍ നിന്ന് രണ്ടാം സ്ഥാനത്ത് ആയിരുന്നു അദ്ദേഹം. ഫോബ്സ് മാഗസിന്റെ ആഗോള സമ്പന്നരുടെ പട്ടികയില്‍ 98 സ്ഥാനത്തുള്ള ഇന്ത്യക്കാരനാണ് ഈ  കോഴിക്കോടുകാരന്‍. പ്രളയ കാലത്ത് കേരളത്തിന് ഡോ: ഷംഷീര്‍ 50 കോടി രൂപ സഹായം നല്‍കിയിരുന്നു. 

42കാരനായ ഷംഷീര്‍ വയലിന്റെ ആരോഗ്യ മെഡിക്കല്‍ രംഗത്തെ നിക്ഷേപങ്ങളാണ് അദ്ദേഹത്തെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിച്ചതെന്ന് ബിസിനസ് ഇന്‍സൈഡര്‍ അവലോകനത്തില്‍ പറയുന്നു. പേ.ടി.എം സിഇഒ വിജയ് ശേഖര്‍ ശര്‍മ്മയാണ് പട്ടികയില്‍ ഒന്നാമത്. 

ഇന്ത്യബുള്‍സ് സിഇഒ സമീര്‍ ഖെലോട്ട്, പതഞ്ജലിയുടെ ഭൂരിഭാഗം ഓഹരികളും കയ്യാളുന്ന ആചാര്യ ബാലകൃഷ്ണ, മണിപ്പാല്‍ ഗ്രൂപ്പ് ഉടമ രഞ്ജന്‍ പൈ, ഒബ്രോയ് റിയാലിറ്റി ഉടമ വികാസ് ഒബ്രോയ്, ആദിത്യ ബിര്‍ള ഗ്രൂപ്പ് തലവന്‍ കുമാര്‍ ബിര്‍ള, സോഹോ മാനുഫാക്ചറര്‍ ഉടമ ശ്രീധര്‍ വെമ്പു, സണ് ഗ്രൂപ്പ് ഉടമ കലാനിധി മാരന്‍, എംബസി പ്രോപ്പര്‍ട്ടി ഡെവലപ്പ്മെന്റ് പാര്‍ക്ക് ഉടമ ജിതേന്ദ്ര വിര്‍വാണി എന്നിവരാണ് യഥാക്രമം മൂന്നുമുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.