അമൃതോത്സവം ആഘോഷനിറവില്‍ വ്യാസാശ്രമം

Tuesday 4 June 2019 3:20 am IST
ദീക്ഷാദിനമായ ബുധനാഴ്ച പ്രത്യേക പൂജയും ഗുരു പ്രഭാഷണവുമുണ്ട്. വ്യാഴാഴ്ച ഗംഗാ തീരത്ത് സുധീന്ദ്രതീര്‍ത്ഥ സ്വാമിയുടെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കും. വൈശാഖ അമാവാസി പുണ്യദിനമായ തിങ്കളാഴ്ച രാവിലെ ധര്‍മ്മഗുരു സംയമീന്ദ്രതീര്‍ത്ഥ സ്വാമികള്‍ പുണ്യ ഗംഗാസ്‌നാനം നടത്തി.

ഹരിദ്വാര്‍ വ്യാസാശ്രമത്തില്‍ അമൃതോത്സവത്തിന് തുടക്കം കുറിച്ച് സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍ ഗംഗാസ്‌നാനം നടത്തുന്നു

ഹരിദ്വാര്‍: ഗംഗാതീരത്തെ വ്യാസാശ്രമം ഉത്സവ ലഹരിയിലാണ്. കാശി മഠ പരമഗുരു സുധീന്ദ്രതീര്‍ത്ഥസ്വാമികള്‍ സംന്യാസ ദീക്ഷ സ്വീകരിച്ച് 75 വര്‍ഷം പിന്നിടുന്നതിന്റെ ആഘോഷം, അമൃതോത്സവത്തിന് വേദിയാണിവിടം. സുധീന്ദ്രതീര്‍ത്ഥസ്വാമി വൃന്ദാവന (സമാധി)മുള്ള ഹരിദ്വാര്‍ വ്യാസാശ്രമത്തില്‍ കാശിമഠാധിപതി സംയമീന്ദ്രതീര്‍ത്ഥസ്വാമിയുടെ സാന്നിധ്യത്തിലാണ് ആഘോഷം. 

 ദീക്ഷാദിനമായ ബുധനാഴ്ച പ്രത്യേക പൂജയും ഗുരു പ്രഭാഷണവുമുണ്ട്. വ്യാഴാഴ്ച ഗംഗാ തീരത്ത് സുധീന്ദ്രതീര്‍ത്ഥ സ്വാമിയുടെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കും. വൈശാഖ അമാവാസി പുണ്യദിനമായ തിങ്കളാഴ്ച രാവിലെ  ധര്‍മ്മഗുരു സംയമീന്ദ്രതീര്‍ത്ഥ സ്വാമികള്‍ പുണ്യ ഗംഗാസ്‌നാനം നടത്തി. തുടര്‍ന്ന് സുധീന്ദ്രതീര്‍ത്ഥ സ്വാമി വൃന്ദാവനത്തിലും വ്യാസക്ഷേത്രത്തിലും പ്രാര്‍ത്ഥനയോടെ അമൃതോത്സവത്തിന് പ്രാരംഭം കുറിച്ചു. തുടര്‍ന്ന് ഭജനോത്സവത്തിന് സംയമീന്ദ്രതീര്‍ത്ഥ സ്വാമി ദീപപ്രോജ്ജ്വലനം നടത്തി. 

ഭാരതത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിട്ടുള്ളത്. ചടങ്ങിന്റെ ഭാഗമായി ഗംഗാതീരത്ത് പ്രത്യേക ഹവന പൂജാദികള്‍, ഗുരുസമാധിയില്‍ പൂജകള്‍, കീര്‍ത്താനാലാപനം, ഗംഗാപൂജ, കാശിമഠ മുഖ്യമൂര്‍ത്തി വ്യാസ രഘുപതി ദേവതകള്‍ക്ക് പ്രത്യേക അഭിഷേകം എന്നിവയുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.