ബിഡികെയുടെ നേതൃത്വത്തില്‍ പുണ്യ റമദാനിലെ നാലാമത്തെ രക്തദാന ക്യാമ്പും സമാപിച്ചു

Tuesday 4 June 2019 12:06 pm IST
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റന്‍സ് ഓഫ് ഇന്ത്യ (ICAI), കുവൈത്ത് ചാപ്റ്ററിന്റെ മുഖ്യപങ്കാളിത്തത്തോടെയാണ് നാലാമത്തെ ക്യാമ്പ് സംഘടിപ്പിച്ചത്. ജാബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ വച്ച് സംഘടിപ്പിച്ച ക്യാമ്പില്‍ ഐസിഎഐ യുടെ അന്‍പതിനടുത്ത അംഗങ്ങള്‍ രക്തദാനം നടത്തി.

കുവൈത്ത് സിറ്റി: സന്നദ്ധ രക്തദാന രംഗത്ത് പ്രവര്‍ത്തിക്കുന്ന നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ കുവൈത്ത് ടീമിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ റമദാന്‍ മാസത്തില്‍ നാലാമത്തെ രക്തദാന ക്യാമ്പും പൂര്‍ത്തിയായി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റന്‍സ് ഓഫ് ഇന്ത്യ (ICAI), കുവൈത്ത് ചാപ്റ്ററിന്റെ മുഖ്യപങ്കാളിത്തത്തോടെയാണ് നാലാമത്തെ ക്യാമ്പ് സംഘടിപ്പിച്ചത്. ജാബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ വച്ച് സംഘടിപ്പിച്ച ക്യാമ്പില്‍ ഐസിഎഐ യുടെ അന്‍പതിനടുത്ത അംഗങ്ങള്‍ രക്തദാനം നടത്തി.

ICAI സ്ഥാപകദിനാചരണത്തിന്റെ ഭാഗമായാണ് കുവൈത്ത് ചാപ്റ്റര്‍ പ്രവര്‍ത്തകര്‍ രക്തദാനം നടത്തിയത്. സന്നദ്ധ രക്തദാന പ്രചരണപ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പങ്കാളികളാക്കുക എന്ന ബിഡികെ യുടെ പദ്ധതിയുടെ ഭാഗമായാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. തുടര്‍ന്നുള്ള മാസങ്ങളിലും കുവൈത്തിലെ വിവിധ സാമൂഹ്യ സംഘടനകളുടേയും, സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെയും, സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയും ഇത്തരത്തിലുള്ള കൂടുതല്‍ ക്യാമ്പുകള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.