സെന്റ് ഗ്രീഗോറിയോസ് മഹാഇടവക ആദ്യഫലപ്പെരുന്നാള്‍

Tuesday 4 June 2019 12:20 pm IST

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആദ്യഫലപ്പെരുന്നാള്‍ 2019-ന്റെ റാഫിള്‍ കൂപ്പണിന്റെ പ്രകാശനകര്‍മ്മം ഇടവകയുടെ വിവിധ ദേവാലയങ്ങളില്‍ സംഘടിപ്പിച്ചു. സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, അബ്ബാസിയ ബസേലിയോസ് ഹാള്‍ എന്നിടങ്ങളില്‍ ഇടവക വികാരി ഫാ. ജേക്കബ് തോമസ്, അബ്ബാസിയ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ സഹവികാരി ഫാ. ജിജു ജോര്‍ജ്ജ്, സാല്‍മിയ സെന്റ് മേരീസ് ചപ്പലില്‍ ഫാ. മാത്യൂ സഖറിയാ എന്നിവര്‍ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.

ഇടവക ട്രഷറാര്‍ മോണീഷ് പി. ജോര്‍ജ്ജ്, ഇടവക സെക്രട്ടറി ജിജി ജോണ്‍, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനറല്‍-കണ്‍വീനര്‍ ഷൈജു കുര്യന്‍, ജോയിന്റ് ജനറല്‍-കണ്‍വീനര്‍ ജോണ്‍ ജോര്‍ജ്ജ്, ഫിനാന്‍സ്-കണ്‍വീനര്‍ തോമസ് കുരുവിള, സ്‌പോണ്‍സര്‍ഷിപ്പ്-കണ്‍വീനര്‍ ഷാജി വര്‍ഗ്ഗീസ്, കൂപ്പണ്‍-കണ്‍വീനറന്മാരായ മനോജ് തോമസ്, അനില്‍ വര്‍ഗ്ഗീസ്, പ്രോഗ്രാം-കണ്‍വീനര്‍ ജെറി ജോണ്‍ കോശി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഒക്ടോബര്‍ 4-നു അബ്ബാസിയ ഇന്ത്യന്‍ സെന്റ്രല്‍ സ്‌ക്കൂളില്‍ വെച്ചു നടക്കുന്ന പെരുന്നാളാഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണെന്ന് സംഘാടക സമിതി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.