മാതൃഭാഷാസമിതി രൂപീകരണവും, എന്റെ കൃഷി സമ്മാനവിതരണവും

Tuesday 4 June 2019 12:22 pm IST

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സാല്‍മിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖല മാതൃഭാഷ സമിതി രൂപീകരണവും എന്റെ കൃഷി സമ്മാന വിതരണവും സംഘടിപ്പിച്ചു.

മേഖല പ്രസിഡന്റ് പ്രജീഷ് തട്ടോളിക്കരയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ടി കെ സൈജു, മാതൃഭാഷാസമിതി കണ്‍വീനര്‍ അനീഷ് കാവുങ്കല്‍, എന്റെ കൃഷി കോ-ഓഡിനേറ്റര്‍ വി വി രംഗന്‍, മലയാളം മിഷന്‍ ചീഫ് കോ-ഓഡിനേറ്റര്‍ സജി ജനാര്‍ദ്ദനന്‍, മാതൃഭാഷാസമിതി അംഗം സജീവ് പീറ്റര്‍, എന്റെ കൃഷി മേഖലാ കണ്‍വീനര്‍ റിച്ചി കെ ജോര്‍ജ്  എന്നിവര്‍ സംസാരിച്ചു. എന്റെ കൃഷി പ്രോത്സാഹന സമ്മാനം നേടിയ പ്രസന്നകുമാര്‍, എബി വരിക്കാട്, ഉമ്മര്‍ ഫാറുഖി, സുരേഷ് കുമാര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. 

സാല്‍മിയ മേഖല മാതൃഭാഷ സമിതി രൂപീകരണ യോഗം മേഖല കണ്‍വീനര്‍ ആയി ശരത്ചന്ദ്രനെയും, ജോയിന്റ കണ്‍വീനര്‍മാരായി വിന്‍സെന്റ്, വിധു പ്രദീപ് എന്നിവരടങ്ങിയ 50 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. യോഗത്തില്‍ കല കുവൈറ്റ് സാല്‍മിയ മേഖല സെക്രട്ടറി അരവിന്ദാക്ഷന്‍ ഭാരവാഹികളുടെ നിര്‍ദ്ദേശം അവതരിപ്പിച്ചു.

പ്രയാണം 2019 റാഫിള്‍ ഒന്നാം സമ്മാനം നേടിയ റാസ് സാല്‍മിയ യൂണിറ്റിലെ മാത്യുവിന് വേണ്ടി യൂണിറ്റ് കണ്‍വീനര്‍ ദിലീപ് ജനറല്‍ സെക്രട്ടറി ടികെ സൈജുവില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി. 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.