പത്തനംതിട്ടജില്ലാ അസോസിയേഷന്‍ കുവൈത്ത് ഇഫ്താര്‍ സംഗമം

Tuesday 4 June 2019 12:24 pm IST

കുവൈറ്റ് സിറ്റി - പത്തനംതിട്ടജില്ലാ അസോസിയേഷന്‍ കുവൈത്ത് (പി.ഡി.എ.) യുടെ ആഭിമുഖ്യത്തില്‍ അബ്ബാസിയ ഹെവന്‍ ഹാളില്‍ വിപുലമായ നോമ്പ് തുറ വിരുന്നൊരുക്കി. പ്രസിഡന്റ് ഉമ്മന്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജികെപിഎ മുന്‍ചെയര്‍മാന്‍ മുബാറക് കാമ്പ്രത്ത് മുഖ്യ പ്രഭാഷണം നടത്തി.

വൈസ് പ്രെസിഡന്റുമാരായ ബെന്നി പത്തനംതിട്ട, സമുവേല്‍കുട്ടി, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ രാജന്‍ ദാനിയേല്‍, മെംബര്‍ രാജന്‍ തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍സെക്രട്ടറി മാര്‍ട്ടിന്‍  മാത്യു സ്വാഗതവും, ട്രഷറര്‍ ലാലു ജേക്കബ് നന്ദി പ്രകാശനവും നടത്തി. പബ്ലിസിറ്റി കണ്‍വീനര്‍ ലെതീഫ്‌കോന്നി, റെജീനാ ലെതീഫ്, ചാള്‍സ്, മത്തായി ഉമ്മന്‍ എന്നിവര്‍ നേതൃത്വം നല്‍കി .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.