പോണ്ടിച്ചേരി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പുതുച്ചേരി മുഖ്യമന്ത്രിയുമായ വി. നാരായണസ്വാമിക്ക്, പണച്ചെലവു വരുന്ന മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് സുപ്രീംകോടതിയുടെ വിലക്ക്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് വിലക്ക്.
ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. മദ്രാസ് ഹൈക്കോടതി ലഫ്. ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ചിരുന്നു. ഇതിനുമുന്പുള്ള അവസ്ഥ നിലനിറുത്തണമെന്നാവശ്യപ്പെട്ടാണ് കിരണ്‍ ബേദിയും കേന്ദ്രവും കോടതിയെ സമീപിച്ചത്. കേസില്‍ നാരായണസ്വാമിക്ക് നോട്ടീസയച്ച കോടതി ഈ മാസം 21ന് വീണ്ടും വാദം കേള്‍ക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: