നിപ: സ്‌കൂളുകള്‍ വ്യാഴാഴ്ച തന്നെ തുറക്കും; നീട്ടിവെക്കേണ്ട സാഹചര്യമില്ല: മന്ത്രി എ.സി. മൊയ്തീന്‍

Tuesday 4 June 2019 5:58 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് നീട്ടിവെക്കില്ലെന്നും നേരത്തെ നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച തന്നെ സ്‌കൂളുകള്‍ തുറക്കുമെന്നും മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു . മാറ്റിവെക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം നിപയെ നേരിടാന്‍ ആരോഗ്യമേഖല പൂര്‍ണസജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം സ്ഥിരീകരിച്ചതു കൊണ്ട് ആശങ്കപ്പെടേണ്ടതില്ല. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. ഭീതിപടര്‍ത്താന്‍ ശ്രമിച്ചാല്‍ കര്‍ശന നിയമനടപടി ഉണ്ടാകുമെന്നും പിണറായി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.