മഹിം മൂലാധാരേ കമപി മണിപൂരേ ഹുതവഹം
സ്ഥിതം സ്വാധിഷ്ഠാനേ ഹൃദി മരുതാകാശമുപരി
മനോപി ഭ്രൂമധ്യേ സകലമപി ഭിത്വാ കുലപഥം
സഹസ്രാരേ പത്മേ സഹ രഹസി പത്യാ വിഹരസേ
മഹിം (പൃഥവീ തത്വം) മൂലാധാരേ കമപി (മൂലാധാരത്തില്‍ ജലതത്വത്തെയും ) മണിപൂരേ ( മണിപൂരചക്രത്തില്) ഹുതവഹം (അഗ്നിയേയും) സ്വാധിഷ്ഠാനേ ( സ്വാധിഷ്ഠാനത്തില്‍) ഹൃദി (അനാഹതചക്രത്തില്‍) മരുതം( വായുതത്വം) ആകാശം (ആകാശതത്വം) ഉപരി (വിശുദ്ധിചക്രം) ഭ്രൂമധ്യേ (ആജ്ഞാചക്രം) സകലമപി ഭിത്വാ സ്ഥിതം (എല്ലാത്തിനേയും ഭേദിച്ച, സ്ഥിതമായ) കുലപഥം ( സുഷുമ്നാ മാര്‍ഗത്തെ) സഹസ്രാരേ പത്മേ ( ആയിരം ഇതളുള്ള താമരപ്പൂവില്‍) രഹസി (വിജനത്തില്‍) പത്യാസഹ (ഭര്‍ത്താവിനോടു കൂടി) വിഹരസേ (കളിക്കുന്നു)
അല്ലയോ ദേവീ, അവിടുന്ന് മൂലാധാര ചക്രത്തില്‍ പൃഥ്വീതത്വത്തേയും, മണിപൂരക ചക്രത്തില്‍ ജലതത്വത്തേയും സ്വാധിഷ്ഠാന ചക്രത്തില്‍ അഗ്നിതത്വത്തേയും അനാഹത ചക്രത്തില്‍ വായുതത്വത്തേയും വിശുദ്ധിചക്രത്തില്‍ ആകാശതത്വത്തേയും ആജ്ഞാചക്രത്തില്‍ മനസ്തത്വത്തേയും ഇങ്ങനെ സുഷുമ്നാമാര്ഗത്തെ മുഴുവന്‍ ഭേദിച്ച് സഹസ്രാരപത്മത്തില്‍ വിജനത്തില്‍ പതിയോടൊത്ത് ക്രീഡിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: