വിന്‍ഡീസിനെ സൂക്ഷിക്കണം: സ്റ്റീവ് വോ

Wednesday 5 June 2019 5:30 am IST

ലണ്ടന്‍: ഇൗ ലോകകപ്പിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ടീം വെസ്റ്റ് ഇന്‍ഡീസാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ. വളരെ കരുതലോടെ വേണം വിന്‍ഡീസിനെ നേരിടാനെന്നും വോ പറഞ്ഞു.

രണ്ട് തവണ ലോകകപ്പ് നേടിയ ടീമാണ് വിന്‍ഡീസ്.1983 നുശേഷം അവര്‍ ഫൈനലിലെത്തിയിട്ടില്ല. പക്ഷെ ഇത്തവണ ഒരു പറ്റം വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരുമായി ശക്തമായി തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ് വിന്‍ഡീസ്.

ഓപ്പണര്‍ ക്രിസ് ഗെയ്ന്‍, ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ എന്നവരടങ്ങുന്ന ബാറ്റിങ്‌നിര ശക്തമാണ്. ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ബൗളിങ് നിരയും ശക്തമാണെന്ന് അവര്‍ തെളിയിച്ചു. ഒഷെയ്ന്‍ തോമസ് 27 റണ്‍സിന് നാല് പാക് വിക്കറ്റുകള്‍ വീഴ്ത്തി. മത്സരത്തില്‍ ഏഴുവിക്കറ്റിന് വിന്‍ഡീസ് വിജയിച്ചു.

കളി ജയിപ്പിക്കാന്‍ കെല്‍പ്പുള്ള ഒരുപറ്റം കളിക്കാര്‍ അടങ്ങുന്നതാണ് വിന്‍ഡീസ് ടീം. ഏത്ര ശക്തമായ ബൗളിങ് നിരയെയും അടിച്ചുപരത്താന്‍ അവര്‍ക്ക് കഴിയും. ഫീല്‍ഡിങ്ങാണ് പോരായ്്മ. അത് കൂടി മെച്ചപ്പെടുത്തിയാന്‍ അവരെ കീഴടക്കുക പ്രയാസമാകുമെന്ന് വോ പറഞ്ഞു.

ഓസ്‌ട്രേലിയ അടുത്ത മത്സരത്തില്‍ നാളെ വിന്‍ഡീസിനെ നേരിടും. ആരോണ്‍ ഫിഞ്ച് നയിക്കുന്ന ഓസ്‌ട്രേലിയ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഏഴു വിക്കറ്റിന്റെ വിജയം നേടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.