കേരള കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് കൊച്ചിയില്‍

Wednesday 5 June 2019 7:00 am IST

കോട്ടയം: അധികാരത്തര്‍ക്കം രൂക്ഷമായി തുടരുമ്പോള്‍ കേരള കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് കൊച്ചിയില്‍. ആക്ടിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി, ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം, എംഎല്‍എമാര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. വിദേശസന്ദര്‍ശനത്തിന് പോയ മോന്‍സ് ജോസഫ് ഇന്ന് മടങ്ങിയെത്തും. അതിനനുസരിച്ചായിരിക്കും യോഗസമയവും സ്ഥലവും നിശ്ചയിക്കുക. 

സമവായത്തിനായുള്ള ശ്രമം ഫലിച്ചില്ലെങ്കില്‍ കോതമംഗലം, പാലാ ബിഷപ്പുമാരെ മുന്‍ നിര്‍ത്തിയുള്ള അനുരഞ്ജനനീക്കങ്ങള്‍ക്കാണ് സാധ്യത. ഇതിനിടെ ഒന്‍പതിന് മുമ്പ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേര്‍ന്ന് കക്ഷിനേതാവിനെ തെരഞ്ഞെടുക്കുമെന്ന് ആക്ടിങ് ചെയര്‍മാന്‍ പി.ജെ. ജോസഫും സംസ്ഥാനകമ്മറ്റി വിളിച്ച് ചേര്‍ത്ത് ജനാധിപത്യപരമായ രീതിയില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ജോസ് കെ. മാണിയും പറഞ്ഞിട്ടുണ്ട്. 

നിലവിലെ സംസ്ഥാന കമ്മറ്റിയിലെ മേധാവിത്വം തങ്ങള്‍ക്കാണെന്ന് തെളിയിക്കത്തക്ക വിധത്തില്‍ കമ്മറ്റിയോഗം വിളിച്ച് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് 125 പേര്‍ ഒപ്പിട്ട നിവേദനം എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, ഡോ. എന്‍. ജയരാജ് എന്നിവരുടെ നേതൃത്വത്തില്‍ പി.ജെ. ജോസഫിന് നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ പ്രതികരണം നടത്താന്‍ ജോസഫ് തയാറായിട്ടില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.