വാഗമണ്ണില്‍ വീണ്ടും കൈയേറ്റങ്ങള്‍

Wednesday 5 June 2019 7:34 am IST

കോട്ടയം: വാഗമണ്ണില്‍ വീണ്ടും വന്‍ കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും. കോട്ടയം, ഇടുക്കി ജില്ലകളുടെ സംഗമഭൂമിയായ വാഗമണ്ണിലെ വാകച്ചുവട്, തങ്ങള്‍പാറ എന്നിവിടങ്ങളിലാണ്   കൈയേറ്റങ്ങളും രാഷ്ട്രവിരുദ്ധശക്തികളുടെ പ്രവര്‍ത്തനവും സജീവമായത്. 

മുമ്പ് ബിജെപി തകര്‍ത്ത അനധികൃത നിര്‍മാണങ്ങളാണ് ഇടതുസര്‍ക്കാരിന്റെ പിന്‍ബലത്തില്‍ വീണ്ടും തഴച്ചുവളരുന്നത്. പോലീസിന്റെ സാന്നിധ്യം പേരിനുപോലും ഉണ്ടാകാത്ത പ്രദേശങ്ങളാണ് ഇവിടം. 

പരിസ്ഥിതിലോല പ്രദേശമായ ഇവിടെ അനവധി വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് തടസമില്ലാതെ നടക്കുന്നത്. യന്ത്രങ്ങള്‍ ഉപയോഗിച്ച് മലഞ്ചെരിവുകള്‍ നിരപ്പാക്കിയും, ചോലവനം നശിപ്പിച്ച് വലിയ വഴികള്‍തീര്‍ത്തും, സമീപത്തെ പാറകള്‍ ഖനനം ചെയ്തുമാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്നത്.  വാഗമണ്‍ കുന്നുകള്‍ മീനച്ചിലാര്‍, മണിമലയാര്‍ എന്നിവയിലേക്കുള്ള ജലസംഭരണ കുന്നുകളാണ്.

നിര്‍മാണങ്ങള്‍ വീക്ഷിക്കാന്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി എത്തിയതോടെ നിരീക്ഷിക്കാന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പല വാഹനങ്ങളില്‍ ചെറുപ്പക്കാരെത്തി. സമീപപ്രദേശത്തെ അരാധനാലയത്തിന്റെ അടുത്തു നിന്നാണ് ഇവര്‍ വന്നത്. ഈ ആരാധനാലയത്തിന്റെ പ്രവേശനകവാടം ആറ് മണിയോടെ പൂട്ടും. പിന്നീട് ആര്‍ക്കും പ്രവേശനമില്ല. എന്നാല്‍, രാത്രികാലങ്ങളില്‍ മറ്റ് ജില്ലാ രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളില്‍ പലരും എത്തുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.