വ്യാജ രേഖ: നിര്‍ണായക തെളിവുകള്‍ കണ്ടെത്തി

Wednesday 5 June 2019 9:04 am IST

കൊച്ചി:കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസില്‍ പ്രതികളായ വൈദികരുടെ ലാപ്ടോപ്പുകളില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. പ്രതി ആദിത്യ സക്കറിയ ഇമെയില്‍ വഴി വൈദികര്‍ക്ക് അയച്ച രേഖകളാണ് കണ്ടെത്തിയിരിക്കുന്നത്. വ്യാജരേഖകള്‍ ഉണ്ടാക്കിയതിന് അറസ്റ്റില്‍ ആയി ജാമ്യത്തില്‍ ഇറങ്ങിയ ആദിത്യയെ വീണ്ടും നോട്ടിസ് നല്‍കി വരുത്തുകയായിരുന്നു. 

ആദ്യം വൈദികര്‍ക്ക് ഒപ്പമിരുത്തിയും പിന്നെ ഒറ്റയ്ക്ക് ഇരുത്തിയും ചോദ്യം ചെയ്തു.ഇന്നു വരെ ചോദ്യം ചെയ്യല്‍ തുടരും. തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ അന്വേഷണ സംഘം നിലപാട് അറിയിക്കും.അതിനു മുന്‍പ് പ്രതികള്‍ക്ക് എതിരെ പരമാവധി തെളിവ് ശേഖരിക്കുകയാണ് ലക്ഷ്യം.

വ്യാജരേഖകേസില്‍ പ്രതികളായ വൈദികര്‍,പോള്‍ തേലക്കാട്ട് , ആന്റണി കല്ലുകാരന്‍ എന്നിവര്‍ ഉപയോഗിച്ച ലാപ്‌ടോപ്പുകള്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇവ സൈബര്‍ വിദഗ്ധര്‍ പരിശോധിച്ചാണ് മൂന്നാം പ്രതി ആദിത്യ സക്കറിയ അയച്ച രേഖകളുടെ വിവരങ്ങള്‍ കണ്ടെത്തിയത്. 

വൈദികരുടെ ഇമെയില്‍ അക്കൗണ്ടിലാണ് ഇതുള്ളത്. എന്നാല്‍ ഇതേ ലാപ്ടോപ്പുകളിലൂടെ തന്നെയാണോ രേഖകളുടെ കൈമാറ്റം നടന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനുള്ള പരിശോധനകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു.ഇതോടെ വിമത വിഭാഗം മുന്നോട്ടുവച്ച ഒത്തുതീര്‍പ്പ് തന്ത്രം പാളി. അടുത്ത ദിവസം ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ കേസ് നിയമപരമായി മുന്നോട്ട് പോകാനാണ് താല്പര്യമെന്ന സിനഡ് തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.