ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ അധ്യക്ഷ പദവിയിൽ വീണ്ടും കുവൈത്ത്

Thursday 6 June 2019 10:25 am IST

കുവൈറ്റ് സിറ്റി: യുഎന്നിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി  മൻസൂർ അൽ ഉതൈബിയാണ് രക്ഷാസമിതിയിൽ  ജൂൺ ഒന്നുമുതൽ അധ്യക്ഷ പദവിയിൽ ഇരിക്കുന്നത്.  നയതന്ത്ര രംഗത്ത് കുവൈത്തിന്റെ ഇടപെടലുകൾക്കുള്ള അംഗീകാരമാണ് അധ്യക്ഷ പദവിയെന്നു മൻസൂർ അൽ ഉതൈബി പറഞ്ഞു. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഘർഷാവസ്ഥ ലഘൂകരിച്ച് രാഷ്ട്രീയ ചർച്ചകളിലൂടെ സമാധാനം  കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾക്കാണ് കുവൈത്ത് ഊന്നൽ നൽകുന്നത്. രാജ്യന്തര തലത്തിൽ പ്രാധാന്യമുള്ള  വിഷയങ്ങൾ അജണ്ടയാക്കി  ജൂണിൽ  വിവിധ യോഗങ്ങൾ വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയിൽ താത്കാലിക അംഗത്വമുള്ള കുവൈത്ത്  നേരത്തെ  രണ്ടു തവണ അധ്യക്ഷ പദവിയിൽ ഇരിന്നിട്ടുണ്ട്.

1979, 2018 വർഷങ്ങളിലാണ്‌ ഓരോ മാസം കുവൈത്ത് രക്ഷാസമിതിയിൽ  അധ്യക്ഷത വഹിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.