സ്വദേശിവത്ക്കരണം ശക്തമാക്കാനൊരുങ്ങി കുവൈത്ത്

Thursday 6 June 2019 10:27 am IST

കുവൈറ്റ് സിറ്റി: കുവൈറ്റി സ്വദേശികള്‍ക്ക് തൊഴില്‍ പരിജ്ഞാനം നല്‍കികൊണ്ട് അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാൻ കുവൈറ്റ് സര്‍ക്കാരിന്‍റെ പദ്ധതി.  പദ്ധതി നടപ്പിലാകുന്നതോടെ ഒരു ലക്ഷത്തി അറുപതിനായിരം വിദേശികൾക്കാണ് അടുത്ത 5 വർഷത്തിനുള്ളിൽ കുവൈറ്റില്‍ തൊഴില്‍ നഷ്ടമാകുന്നത്.

നിലവിലെ കണക്ക് പ്രകാരം അഞ്ച് ശതമാനം മാത്രമാണ് സ്വകാര്യ മേഖലയിൽ സ്വദേശികൾ ജോലി ചെയ്യുന്നത്. കുവൈത്തിൽ  സ്വദേശിവത്ക്കരണം ശക്തമാക്കുന്നതോടുകൂടി ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യൻ സമൂഹത്തെയാണ്.

വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലൊഴികെ സ്വദേശിവത്ക്കരണ തോത് വേഗത്തിൽ ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം. പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നുണ്ടെങ്കിലും സ്വദേശി യുവാക്കൾക്ക് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിന് മുന്നോട്ട് വരുന്നില്ല. അതിനാൽ സ്വദേശി യുവാക്കളെ സ്വകാര്യ മേഖലകളിലേയ്ക്ക് ആകർഷിക്കുന്നതിനായി തൊഴിൽ നിയമ ഭേതഗതി സർക്കാർ പരിഗണനയിൽ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.