റിസര്‍വ് ബാങ്ക്‌ റിപ്പോ നിരക്ക്‌ വീണ്ടും കുറച്ചു; വായ്പാ പലിശ കുറയും

Thursday 6 June 2019 12:58 pm IST
വായ്്പാ പലിശ കുറഞ്ഞത് സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജജം പകരും. ഭവന നിര്‍മ്മാണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ കൂടും. സമ്പദ് വ്യവസ്ഥയുടെ ചലനാത്മതയും വര്‍ദ്ധിക്കും. പലിശ കുറച്ചതോടെ വിപണിയിലെ പണലഭ്യത കൂടുമെന്ന് ആര്‍ബിഐ ഗവര്‍ണ്ണര്‍ ശക്തികാന്ത് ദേശായി പറഞ്ഞു.

മുംബൈ: ആര്‍ബിഐയുടെ പുതിയ വായ്പ്പാ നയം പ്രഖ്യാപിച്ചു. ആര്‍ബിഐ ബാങ്കുകള്‍ക്കു നല്‍കുന്ന വായ്പ്പയുടെ പലിശ( റിപ്പോ) നിരക്ക് 25 പോയന്റ് കുറച്ച് ആറില്‍ നിന്ന് 5.75 ശതമാനമാക്കി. ഇതോടെ വായ്പ്പകളുടെ പലിശ വീണ്ടും കുറയാന്‍ വഴിയൊരുങ്ങി. ഭവന, വാഹന വായ്പ്പകളുടെ അടക്കം മാസ അടവും കുറയും. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്.  ആറര ശതമാനമായിരുന്ന റിപ്പോയാണ് ഇപ്പോള്‍ 5.75 ശതമാനമായത്.

വിലക്കയറ്റം കുറഞ്ഞതാണ് വായ്പ്പാ നിരക്കും കുറയ്ക്കാന്‍ കാരണം. റിവേഴ്‌സ് റിപ്പോ ( ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ എടുക്കുന്ന വായ്പ്പയുടെ പലിശ)5.50  ശതമാനമായി തുടരും. വായ്്പാ പലിശ കുറഞ്ഞത് സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജജം പകരും. ഭവന നിര്‍മ്മാണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ കൂടും. സമ്പദ് വ്യവസ്ഥയുടെ ചലനാത്മതയും വര്‍ദ്ധിക്കും. പലിശ കുറച്ചതോടെ വിപണിയിലെ പണലഭ്യത കൂടുമെന്ന് ആര്‍ബിഐ ഗവര്‍ണ്ണര്‍ ശക്തികാന്ത് ദേശായി പറഞ്ഞു. ആറു മാസങ്ങള്‍ക്കുള്ളില്‍ പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. പലിശ കുറയുന്നത് വിവിധ രംഗങ്ങളിലെ നിക്ഷേപം കൂട്ടും.

2019 2020 സാമ്പത്തിക വര്‍ഷത്തെ  നാണ്യപ്പെരുപ്പം 3 ശതമാനമായിരിക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനം. മൊത്തം സാമ്പത്തിക വളര്‍ച്ച ഏഴു ശതമാനമായിരിക്കും. വായ്പ്പാ നയം തീരുമാനിക്കാനുള്ള ആര്‍ബിഐയുടെ അടുത്ത യോഗം ആഗസ്ത് അഞ്ചു മുതല്‍ ഏഴു വരെചേരും.

ജനങ്ങള്‍ക്ക്  ഗുണകരം

റിപ്പോ നിരക്ക് കുറച്ചത് ജനങ്ങള്‍ക്ക് വലിയആശ്വാസമാകും. ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന വായ്പ്പയുടെ പലിശ കുറച്ചതോടെ ഇനി ബാങ്കുകള്‍ നല്‍കുന്ന ഭവന, വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പ്പകളുടെ പലിശയും കുറയ്‌ക്കേണ്ടിവരും. അതോടെ വായ്പ്പകളുടെ മാസ അടവും കുറയും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇങ്ങനെ വായ്പ്പാ അടവു കുറഞ്ഞുവരികയാണ്.  മാസഅടവു കുറയുന്നതെങ്ങനെയെന്നതടക്കമുള്ള കാര്യങ്ങള്‍ അറിയാന്‍ ഉപഭോക്താക്കള്‍ ബാങ്കില്‍ നേരിട്ടന്വേഷിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.