ഷാങ്ഹായ് ഉച്ചകോടിക്കിടെ മോദി-ഇമ്രാന്‍ കൂടിക്കാഴ്ചയില്ല

Thursday 6 June 2019 5:32 pm IST
ഫെബ്രുവരിയിലെ പുല്‍വാമാ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളുടെയും ബന്ധം ഏറെ വഷളായിരുന്നു. ബലാക്കോട്ടിലെ ഭീകരത്താവളം ഇന്ത്യ തകര്‍ത്തതോടെ ഇരു രാജ്യങ്ങളും യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്ന സ്ഥിതിയിലെത്തി. അതേസമയം, നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ കശ്മീര്‍ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍ മെയ് 26ന് മോദിയുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു.

ന്യൂദല്‍ഹി: അടുത്തയാഴ്ച കിര്‍ഗിസ്ഥാനിലെ ബിഷ്‌കേകില്‍ തുടങ്ങുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പ്രത്യേക കൂടിക്കാഴ്ച നടത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം. 13, 14 തീയതികളിലായുള്ള ഉച്ചകോടിക്ക് മോദിയും ഇമ്രാനും എത്തുമെങ്കിലും കൂടിക്കാഴ്ചയ്ക്ക് ഇതുവരെ പദ്ധതിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. 

ഫെബ്രുവരിയിലെ പുല്‍വാമാ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളുടെയും ബന്ധം ഏറെ വഷളായിരുന്നു. ബലാക്കോട്ടിലെ ഭീകരത്താവളം ഇന്ത്യ തകര്‍ത്തതോടെ ഇരു രാജ്യങ്ങളും യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്ന സ്ഥിതിയിലെത്തി. അതേസമയം, നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ കശ്മീര്‍ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍ മെയ് 26ന് മോദിയുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. 

സമാധാനം പുനഃസ്ഥാപിക്കണമെങ്കില്‍ രാജ്യങ്ങള്‍ തമ്മില്‍ വിശ്വാസമുണ്ടാകണമെന്നും ഭീകരപ്രവര്‍ത്തനങ്ങളും അക്രമങ്ങളും ഇല്ലാതാകണമെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.