ലോകകപ്പില്‍ ധോണി കളിക്കാന്‍ ഇറങ്ങിയത് 'ബലിദാന്‍ മുദ്ര'യുള്ള കീപ്പിംഗ് ഗ്ലൗസുമായി; ഇന്ത്യന്‍ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ചിഹ്നം ഏറ്റെടുത്ത് ലോകം

Thursday 6 June 2019 5:42 pm IST

സതാംപ്ടണ്‍:ലോകകപ്പില്‍ ഇന്നലെ നടന്ന ദക്ഷിണാഫ്രിക്കക്കെതിരെയുള്ള  മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണി ഇറങ്ങിയത് ബലിദാന്‍ മുദ്രയുള്ള കീപ്പിംഗ് ഗ്ലൗസുമായി. ഇന്ത്യന്‍ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ  ചിഹ്നമാണിത്. ഗ്ലൗസിന്റെ ചിത്രം   സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇക്കാര്യം എല്ലാവരും ശ്രദ്ധിച്ചത്. 

 ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡിലെ ഫെലുക്വായോയെ ധോണി സ്റ്റമ്പ് ചെയ്യുമ്പോള്‍ ഇത് കൃത്യമായി കാണാമായിരുന്നു. അതിന്റെ ചിത്രങ്ങള്‍ ചിലര്‍ പങ്കുവച്ചതോടെയാണ് ഇക്കാര്യം എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുന്നത്.

https://twitter.com/cricketnext/status/1136332723851632641

 

2011 ല്‍ ആണ് ധോണിക്ക് ഇന്ത്യന്‍ സൈന്യം  ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. പാരാ റെജിമെന്റില്‍ പരിശീലനവും നേടിയിരുന്നു. പിന്നീട് രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചപ്പോഴും പുരസ്‌കാരം വാങ്ങാന്‍ ധോണി എത്തിയത് പൂര്‍ണ സൈനിക യൂണിഫോമിലായിരുന്നു.

 നേരത്തെ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് സൈനിക തൊപ്പിയണിഞ്ഞ് ഇന്ത്യന്‍ ടീം കളിക്കാനിറങ്ങിയതും വാര്‍ത്തയായിരുന്നു. ധോണിയുടെ ഗ്ലൗസിലെ ഇന്ത്യന്‍ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ  ചിഹ്നം ലോകമാധ്യമങ്ങളും ഏറ്റെടുത്തിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.