കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് മൂന്നു പേര്‍ മരിച്ചു

Sunday 2 December 2012 5:04 pm IST

തിരുവനന്തപുരം: ബാലരാമപുരം ഉച്ചക്കടയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് മൂന്നു പേര്‍ മരിച്ചു. ആട്ടറമൂല സ്വദേശികളായ പ്രവീണ്‍ (27), ശ്രീജിത്, സതീഷ് എന്നിവരാണ് മരിച്ചത്. പ്രവീണും ശ്രീജിതും ആശുപത്രിയിലെത്തിക്കുതിന് മുമ്പും സതീഷ് ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. ദീര്‍ഘനാളായി ഉപയോഗിക്കാതിരുന്ന കിണറില്‍ അറ്റകുറ്റപ്പണിക്ക്‌ ഇറങ്ങിയവരാണ്‌ അപകടത്തില്‍പെട്ടത്‌. അറ്റകുറ്റപ്പണിക്കിടെ മണ്ണിടിഞ്ഞ്‌ ഒരാള്‍ താഴേക്ക്‌ വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാന്‍ ഇറങ്ങിയ മറ്റ്‌ രണ്ടു പേരും ചെളിയില്‍ പെട്ട്‌ താഴ്‌ന്നുപോകുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ്‌ ഒരാളെ പുറത്തെടുത്തത്‌. എന്നാല്‍ പിന്നീട്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ ഫയര്‍ഫോഴ്സിന്റെ സേവനം തേടിയെങ്കിലും ഇവര്‍ വൈകിയാണ്‌ എത്തിയതെന്ന്‌ നാട്ടുകാര്‍ ആരോപിച്ചു. ഇതിന്റെ പേരില്‍ ഫയര്‍ഫോഴ്സിന്റെ വാഹനവും നാട്ടുകാര്‍ തടഞ്ഞു. സ്ഥലം എംഎല്‍എ ജമീല പ്രകാശം എത്തി നാട്ടുകാരുമായി സംസാരിച്ച ശേഷമാണ്‌ പ്രതിഷേധത്തിന്‌ അയവു വന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.