ഹിന്ദുഐക്യം പ്രധാനം

Friday 7 June 2019 1:59 am IST

ശത്രുക്കള്‍ ആക്രമണം നടത്തുമ്പോള്‍ നമ്മള്‍ അഞ്ചല്ല നൂറ്റഞ്ചാണെന്ന ധര്‍മ്മപത്രവാക്യം ഇന്നും പ്രസക്തമാണ്. ഹിന്ദുസമൂഹത്തിന്റെ അസംഘടിതാവസ്ഥ മുതലെടുത്ത് സംഘടിതമതങ്ങള്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്ന ശക്തികളായി മാറിയിരിക്കുന്നു. ഹിന്ദുക്കള്‍ ഇനിയും വിവിധ സമുദായങ്ങളായി ഭിന്നിച്ചുനിന്നാല്‍ അമ്പലത്തിലെ ചെണ്ടകളായിതന്നെ സമൂഹമധ്യത്തില്‍ കഴിഞ്ഞുകൂടേണ്ടിവരും.

 ഈ ദുരവസ്ഥ മനസിലാക്കിയാണ് അറുപത് വര്‍ഷം മുമ്പ് എന്‍എസ്എസ് സ്ഥാപകന്‍ മന്നത്ത് പത്മനാഭനും എസ്എന്‍ഡിപി നേതാവ് ആര്‍. ശങ്കറും കൂടി ഹിന്ദുമഹാമണ്ഡലം രൂപീകരിച്ചത്.  

-വി.എസ്. ബാലകൃഷ്ണപിള്ള

മണക്കാട്ട്, തൊടുപുഴ

നടപടി സ്വീകരിക്കണം

കേരള സര്‍ക്കാരിന്റെ അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴി ഗള്‍ഫിലെ എല്ലാ രാജ്യങ്ങളിലേക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കണം. (അധ്യാപക-അനധ്യാപക തസ്തികള്‍, സെക്യുരിറ്റി  ഗാര്‍ഡ്, ഓഫീസ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ ക്ലീനര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നീ മേഖലകളിലേക്ക് പുതിയതായി കൂടുതല്‍ റിക്രൂട്‌മെന്റ് നത്തേണ്ടതുണ്ട്.കൂടുതല്‍ അവസരങ്ങള്‍ക്കുള്ള നടപടികള്‍ സ്വീകരിക്കുന്നതിലൂടെ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ ജീവിതശൈലിയില്‍ മുന്നേറ്റമുണ്ടാകും.  ഇതിന് വിദേശകാര്യ വകുപ്പ് മന്ത്രിയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാവണം. 

അരുണ്‍ സി, തിരുവനന്തപുരം 

ഏകാധിപതികള്‍ക്ക് കണക്കിന് കിട്ടി

ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ എന്നീ ഏകാധിപതികളെ ഭാരതത്തിലെ ജനങ്ങള്‍ പുറന്തള്ളി. ശബരിമല വിശ്വാസികള്‍ ശരണം വിളിച്ചതിന്റെ പേരില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ അവഹേളിക്കുകയും പോലീസിനെ കയറൂരിവിട്ട് മര്‍ദ്ദിച്ച് അവശരാക്കുകയും ആയിരക്കണക്കിന് വിശ്വാസികളുടെ പേരില്‍ ക്രിമിനല്‍ കേസെടുക്കുകയും ചെയ്തു. ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ പേരില്‍ മാത്രം 240 ഓളം കേസുകള്‍. ഇതിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണക്കിന് കിട്ടി. 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും എന്‍ഡിഎ സര്‍ക്കാരിനെതിരെയും ഹീനമായ അടവുകള്‍ കാട്ടിയ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് തെരഞ്ഞെടുപ്പില്‍ ലഭിച്ചത് കേവലം മൂന്ന് സീറ്റുകള്‍ മാത്രം. ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന നായിഡുവിനെ മാധ്യമങ്ങളെല്ലാം ഇപ്പോള്‍ തിരസ്‌കരിച്ചിരിക്കുന്നു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ദല്‍ഹിയില്‍ ഒറ്റ സീറ്റുപോലും നേടാനായില്ല. ദല്‍ഹിയിലെ ഏഴു പാര്‍ലമെന്റ് സീറ്റും ബിജെപി നേടി. പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്ന് ബിജെപി നേതാക്കളെ തടഞ്ഞു. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ടും 18 സീറ്റും നേടി ബിജെപി കരുത്ത് കാട്ടി. കണ്ടിട്ടും, കൊണ്ടിട്ടും പാഠം പഠിക്കാത്ത ഇത്തരം നേതാക്കന്മാരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും.   

-കുസുമാലയം ബാലകൃഷ്ണന്‍, അടിച്ചിറ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.