സ്വാമി ചിദാനന്ദപുരിയുടെ യുകെ സന്ദര്‍ശനം തുടങ്ങി

Friday 7 June 2019 1:37 am IST
ബ്രിട്ടീഷ് പാര്‍ലമെന്റിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കമ്മിറ്റി റൂം ആറില്‍ ഭഗവദ്ഗീതയും ആധുനിക രാഷ്ട്രീയവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ സ്വാമി ഇന്ന് വൈകിട്ട് സട്ടന്‍ ഫ്രണ്ട്‌സ് മീറ്റിങ് ഹാളില്‍ ജ്ഞാനയോഗത്തെ അധിഷ്ഠിതമാക്കി പ്രഭാഷണം നടത്തും.

ലണ്ടന്‍: കൊളത്തൂര്‍ അൈദ്വതാശ്രമ മഠാധിപതിയും ശബരിമല കര്‍മസമിതി രക്ഷാധികാരിയുമായ സ്വാമി ചിദാനന്ദപുരിയുടെ യുകെ സന്ദര്‍ശനം തുടങ്ങി. സദ്ഗമയ ഫൗണ്ടേഷന്റെ  ക്ഷണം സ്വീകരിച്ച് യുകെയിലെത്തിയ സ്വാമിക്ക് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി.

ബ്രിട്ടീഷ് പാര്‍ലമെന്റിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കമ്മിറ്റി റൂം ആറില്‍ ഭഗവദ്ഗീതയും ആധുനിക രാഷ്ട്രീയവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ സ്വാമി ഇന്ന് വൈകിട്ട് സട്ടന്‍ ഫ്രണ്ട്‌സ് മീറ്റിങ് ഹാളില്‍ ജ്ഞാനയോഗത്തെ അധിഷ്ഠിതമാക്കി പ്രഭാഷണം നടത്തും. നാളെ ബിര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തില്‍ യുകെയിലെ വിവിധ ഹൈന്ദവ സമാജങ്ങളുടെ സഹകരണത്തോടെയുള്ള ഹിന്ദു മഹാസമ്മേളനത്തില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.